അരിപ്പൊടിയും തേങ്ങയും ഉണ്ടോ? അഞ്ചു മിനിറ്റിൽ പ്രാതൽ തയ്യാർ
About Instant Dosa Recipe
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എല്ലാ അമ്മമാർക്കും ഒരു തലവേദന തന്നെയാണ്. എന്തൊക്കെ പറഞ്ഞാലും നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് അത്രയ്ക്ക് അത്രേ രുചിയും ഗുണവും ഉണ്ടാവുകയുള്ളൂ. എന്തൊക്കെ പറഞ്ഞാലും വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളുടെ രുചി അതിനൊന്നും ഇല്ല.ജോലിക്ക് ഒക്കെ പോകുന്ന അമ്മമാർക്ക് എന്നാൽ ഓരോന്നും ഉണ്ടാക്കിക്കൊണ്ടിരിക്കുവാൻ സമയം ഉണ്ടാവുകയില്ല. അപ്പോഴാണ് അവർ ഇൻസ്റ്റന്റ് ഭക്ഷണങ്ങളിലേക്ക് ചുവട് മാറ്റുന്നത്. എന്നാൽ വെറും 5 മിനിറ്റ് ഉണ്ടെങ്കിൽ രുചിയും ഗുണവും ഉള്ള ഈ വിഭവം തയ്യാറാക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു വിഭവമാണ് നീർദോശ.
Ingredients Of Instant Dosa Recipe
- വറുത്ത അരിപ്പൊടി – 2 Cups (325 gm)
- തേങ്ങ ചിരണ്ടിയത് – ½ Cup (40 gm)
- വെള്ളം – 2+2 Cups
- ഉപ്പ്- 1 Teaspoon
- പഞ്ചസാര – 2 Teaspoons
Learn How to make Instant Dosa Recipe
നീർദോശ തയ്യാറാക്കാനായി നല്ലതുപോലെ പൊടിച്ച് വറുത്ത അരിപ്പൊടി എടുക്കണം. ഒരു കുടുംബത്തിലുള്ളവർക്ക് സുഖമായി കഴിക്കാൻ രണ്ട് കപ്പ് അരിപ്പൊടി എടുത്താൽ മതിയാവും. ഇതിനുവേണ്ട മറ്റൊരു സാധനം ചിരകിയ നാളികേരമാണ്. അരക്കപ്പ് തേങ്ങാ ചിരകിയത് അല്ലെങ്കിൽ തേങ്ങാപ്പാൽ എടുക്കാം. ഇതിന് പകരം കോക്കനട്ട് മിൽക്ക് പൗഡർ ഉപയോഗിക്കാവുന്നതാണ്. ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം തന്നെ രണ്ട് കപ്പ് വെള്ളം ഒഴിക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് സ്പൂൺ പഞ്ചസാരയും ചേർക്കണം.
ഇതിലേക്ക് വേണം നമ്മൾ തേങ്ങ ചിരകിയതും അരിപ്പൊടിയും ചേർക്കാൻ. ഇവയെല്ലാം കൂടെ നല്ലതു പോലെ അരച്ചെടുക്കണം. തേങ്ങ നല്ലതുപോലെ അരഞ്ഞു എന്ന് ഉറപ്പു വരുത്തണം.നീർദോശയ്ക്കുള്ള മാവ് തയ്യാറായാൽ ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കണം. ഇതിലേക്ക് വേണം തയ്യാറാക്കി വെച്ച മാവ് ഒഴിക്കാൻ. സാധാരണ ദോശ ചുട്ടെടുക്കുന്നത് പോലെ ഒഴിച്ചിട്ട് പരത്താൻ പറ്റില്ല.
പകരം വീഡിയോയിൽ കാണുന്നതു പോലെ ഒഴിച്ച് എടുക്കണം. തീ കുറച്ചുവെച്ച് വെന്തതിനു ശേഷം മടക്കിയെടുക്കണം. ഇതിനെ മറിച്ചിട്ട് വേവിക്കേണ്ട കാര്യമില്ല. മലബാറുമാരുടെയും മംഗലാപുരത്തുകാരുടെയും ഉഡുപ്പിക്കാരുടെയും പ്രിയ ഭക്ഷണമായ നീർദോശയുടെ ഒപ്പം കഴിക്കാൻ ഇറച്ചി കറിയോ മുട്ടക്കറിയോ ഉണ്ടെങ്കിൽ കുശാൽ.ഈ വീഡിയോ കൂടി കാണുക
Also Read :കറുത്ത നാരങ്ങാ അച്ചാർ തയ്യാറാക്കാം