ഹോട്ടൽ സ്റ്റൈലിൽ മീൻ കറി വീട്ടിൽ തയ്യാറാക്കാം
About Hotel Style Fish Curry Recipe
ഹോട്ടലിൽ നിന്നും വാങ്ങി കഴിക്കുന്ന മീൻ കറിക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. എല്ലാവരും കഴിച്ചിട്ട് പറയാറുള്ളതാണ് എന്തൊക്കെ ആയിരിക്കും .അവരുടെ ചേരുവകളുടെ പ്രത്യേകത, മീനിന്റെ മാറ്റം കൊണ്ടാണോ മസാലയുടെ മാറ്റം കൊണ്ടാണോ നമുക്ക് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വളരെ രുചികരമായിട്ടു ഉണ്ടാക്കി എടുത്തിട്ടുള്ള ഒരു മീൻ കറിയാണ് ഈ ഒരു റെസിപ്പി. ഇത് തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ,എല്ലാം അറിയാം
Ingredients Of Hotel Style Fish Curry Recipe
- മീൻ – 500 ഗ്രാം ( വൃത്തിയാക്കിയ ശേഷം )
- എണ്ണ
- ഉലുവ – 2 നുള്ള്
- ഉള്ളി – 1 (ഇടത്തരം)
- വെളുത്തുള്ളി അരിഞ്ഞത് – 1 1/2 ടീസ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 1/2 ടീസ്പൂൺ
- തക്കാളി – 1 (ഇടത്തരം)
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- വെള്ളം
- കറിവേപ്പില
- ചെറിയ ഉള്ളി – 6 (വലിയ വലിപ്പം)
- പച്ചമുളക് – 4 മുതൽ 5 വരെ
- മുളകുപൊടി – 1 1/2 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മലബാർ പുളി (കുടംപുളി) – 3 എണ്ണം
- അരച്ച പേസ്റ്റ്
- വെള്ളം – 1 1/2 കപ്പ് + 1/4 കപ്പ്
- ഉപ്പ്
- തക്കാളി – 1 (ചെറുത്)
- വെളിച്ചെണ്ണ – 1/2 ടീസ്പൂൺ
Learn How to make Hotel Style Fish Curry Recipe
ആദ്യമേ മീനും നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടു അതിനുശേഷം. ഒരു അരപ്പ് തയ്യാറാക്കിയെടുക്കണം അതിനായിട്ട് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി ആവശ്യത്തിന് കുരുമുളകുപൊടി കുറച്ചു ഉലുവ എന്നിവ ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക ഒട്ടും തരിയില്ലാതെ വേണം അരച്ചെടുക്കേണ്ടത് ഇനി മീൻ കറി തയ്യാറാക്കാനുള്ള ചട്ടി അടുപ്പിൽ വെച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു എണ്ണ കടുക് ചുവന് മുളക് കറിവേപ്പില ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് കുറച്ച് തക്കാളി കൂടി അരിഞ്ഞു ചേർത്തു കൊടുക്കാം
നല്ലപോലെ വെന്തു കുഴഞ്ഞു വരുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്തു കൊടുക്കാം അതിനുശേഷം അടച്ചുവെച്ച് ചെറിയ തീയിൽ അരപ്പ് നന്നായിട്ട് ഇതിലേക്ക് എണ്ണ തെളിഞ്ഞു വന്ന് കഴിയുമ്പോൾ അതിലേക്ക് പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് മീനും ചേർത്ത് വീണ്ടും അടച്ചുവെച്ച് വേവിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് ഇവിടെ കണ്ടു മനസ്സിലാക്കാം ഈ ഒരു കറി ഒരു രീതിയിൽ ഉണ്ടാക്കിയെടുക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് ഇത്രയധികം രുചികരമായ സ്വാദ് കൂടുകയും ചെയ്യുന്നത് .വീഡിയോ കാണാം
Also Read :കിണ്ണത്തപ്പം വീട്ടിൽ തയ്യാറാക്കാം