About Homemade Uppumavu
റവ കൊണ്ടുള്ള ഈ ഒരു ഉപ്പുമാവ് ഇനി വീട്ടിൽ ഉണ്ടാക്കാൻ അറിയില്ലയെന്നൊക്കെ ഇനി ആരും പറയില്ല, അത്രയും രുചികരമാണ് ഈ ഒരു റെസിപ്പി. ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിന്റെ വ്യത്യസ്തത കൊണ്ട് തന്നെ പല രീതിയിൽ ഉണ്ടാക്കാം. ഇത് ചില സമയത്ത് തയ്യാറാക്കുമ്പോൾ ശരിയായി വരാറില്ല അങ്ങനെ ശരിയായി വരാതാകുമ്പോൾ ആണ് ഇതിന്റെ ടേസ്റ്റ് മാറിപ്പോകുന്നത്, അങ്ങനെയുള്ള ബുദ്ധിമുട്ടൊന്നും വരാതിരിക്കാൻ നിങ്ങൾക്ക് ഇന്നത്തെ ഈ ഒരു വീഡിയോ സഹായിക്കുന്നതാണ്, വിശദമായി ഇത് ഉണ്ടാക്കാൻ പഠിക്കാം.
Learn How to make Homemade Uppumavu
ഇങ്ങനെ ഉപ്പുമാവ് തയ്യാറാക്കാൻ വേണ്ടി അതിനായിട്ട് ആദ്യം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് റവ ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് നെയ്യ് കൂടെ ചേർത്ത് നല്ലപോലെ റവയെ വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പില ഇഞ്ചിയും പച്ചമുളകും സവാളയും ചേർത്തു കൊടുത്തു നന്നായിട്ട് വഴറ്റി യോജിപ്പിച്ച് അതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും കുറച്ച് നാരങ്ങ നീരും കൂടി ചേർത്തു കൊടുത്ത് വെജിറ്റബിൾസും ചേർത്ത് കൊടുത്ത്
അതിന്റെ ഒപ്പം തന്നെ കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് നമുക്ക് റവ കൂടി ചേർത്ത് കൊടുക്കാൻ നെയിൽ വറുത്ത റവയാണ് ചേർത്തു കൊടുക്കുന്നത്. അവസാനമായി കാഷ്യൂ നട്ട് വറുത്തതൊക്കെ ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും, ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഈ ഒരു ഉപ്പുമാവ് വളരെ അധികം രുചികരമായി മാറുകയും ചെയ്യും.വീഡിയോ മുഴുവൻ കാണുക.
Also Read :പൈനാപ്പിൾ മധുരപച്ചടി തയ്യാറാക്കാം