About Homemade nool parotta
പൊറോട്ട ഇഷ്ടമല്ലാത്ത മലയാളികൾ ആരാണുള്ളത് ,മലയാളിയുടെ സ്ഥിരം ഭക്ഷണമായി തന്നെ പൊറോട്ട മാറിയെന്നതാണ് സത്യം .ഇന്ന് പലതരം പൊറോട്ടകൾ കടകളിൽ അടക്കം വാങ്ങികഴിക്കാൻ സാധിക്കും .പക്ഷെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള പൊറോട്ടയാണ് നൂൽ പൊറോട്ട . ഒത്തിരി ലയർ കൂടുമ്പോൾ നമുക്ക് പൊറോട്ടയോടുള്ള ഇഷ്ടം കൂടുമെന്നു പറയില്ലേ അതുപോലെ തന്നെ രുചികരമായിട്ട് പൊറോട്ട കിട്ടുന്നതിനായിട്ട് നല്ല ലയർ ഉണ്ടാവണം.അത്തരത്തിൽ നമുക്ക് വീട്ടിലുമുണ്ടാക്കാം ഒരു നൂൽ പൊറോട്ട
Ingredients Of Homemade nool parotta
- മുട്ട – 1
- മൈദ – 4 കപ്പ്
- പഞ്ചസാര – 1 ടീസ്പൂൺ
- ഉപ്പ്
- വെള്ളം – 1 കപ്പ് + 5 ടീസ്പൂൺ
- എണ്ണ
Learn How to make Homemade nool parotta
നൂൽ പൊറോട്ട തയ്യാറാക്കാനായി ആദ്യമായി നമുക്ക് മൈദാമാവിലേക്ക് ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് നമുക്ക് അടുത്തതായി ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് ഒന്ന് കുഴച്ചെടുക്കുക എണ്ണ കുറച്ച് അധികം ചേർക്കേണ്ടി വരും നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം ഇത് രണ്ടുമണിക്കൂറെങ്കിലും അടച്ചു വയ്ക്കുക
അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന് പരത്തിയെടുത്ത് അതിന് ലേയർ ആക്കുന്നതിനായിട്ട് ഒരു കത്തികൊണ്ട് നിറയെ വരയിട്ടു കൊടുക്കുക ഇനി നമുക്ക് നന്നായിട്ടൊന്ന് ചുരുട്ടി എടുത്തതിനുശേഷം ഇതും ഒരു മണിക്കൂറോളം ഒന്ന് വെച്ചാലും കുഴപ്പമില്ല അതിനുശേഷം ഒന്ന് പരത്തിയെടുത്തതിനുശേഷം ഇട്ടുകൊടുത്ത് നന്നായിട്ട് ചുട്ടെടുക്കാം
ഒത്തിരി ലയർ ആയിട്ടുള്ള ഈ ഒരു പൊറോട്ട വെറുതെ കഴിക്കാൻ നല്ല രുചികരമാണ്. ഒപ്പം ഏത് കറിയായാലും നല്ലതാണ് . പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല പൊറോട്ട എന്ന് വിചാരിച്ചിരിക്കുന്ന സമയത്ത് നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു നൂൽ പൊറോട്ടയെന്നത് ഇനി നിങ്ങൾക്ക് മനസ്സിലാകും.
ഡിന്നറിനോ തയ്യാറാക്കാം നൂൽ പൊറോട്ട : വീഡിയോ ഇവിടേ കാണാം
Also Read :രുചികരമായ വെള്ള കടലക്കറി തയ്യാറാക്കാം
ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കാം