മുട്ട ദോശ വീട്ടിൽ തയ്യാറാക്കാം

About Homemade Mutta Dosa

കൊതിപ്പിക്കുന്ന രുചിയിൽ നമുക്ക് എഗ്ഗ് ദോശ വീട്ടിൽ എളുപ്പം തയ്യാറാക്കാം.കാണുമ്പോൾ തന്നെ നമുക്ക് കൗതുകം തോന്നിപ്പോകുന്ന ഒരുതരം ദോശയാണ് എഗ്ഗ് ദോശ,ഇത് മുട്ട ചേർത്തിട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു ദോശയാണ്. എങ്ങനെ ഈ എഗ്ഗ് ദോശ തയ്യാറാക്കി എടുക്കാം, വിശദമായി അറിയാം.

Ingredients Of Homemade Mutta Dosa

  • ദോശ മാവ്
  • മുട്ട – 2
  • ഒരു നുള്ള് ഉപ്പ്
  • കുരുമുളക് ഒരു നുള്ള്
  • ഉള്ളി -3 ടീസ്പൂൺ
  • തക്കാളി -2 ടീസ്പൂൺ
  • പച്ചമുളക് -1
  • മല്ലിയില – 2 ടീസ്പൂൺ
  • കാരറ്റ് -1 ടീസ്പൂൺ
  • നെയ്യ് -1-2 ടീസ്പൂൺ

Learn How to make Homemade Mutta Dosa

ആദ്യമേ ഇതിനായി ദോശമാവ് തയ്യാറാക്കി എടുക്കണം. അതിനായിട്ട് നമുക്ക് അരി ഉഴുന്ന് ഉലുവയും ചേർത്ത് നല്ലപോലെ അരച്ചെടുത്തതിനുശേഷം കുറച്ച് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ച് മാവ് നല്ലപോലെ പൊങ്ങി വരാനായിട്ട് വയ്ക്കുക പൊങ്ങി വന്നത് കഴിഞ്ഞതിനുശേഷം നമുക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിനുശേഷം നമുക്ക് നമുക്ക് ദോശ തയ്യാറാക്കുന്നതിനായിട്ട് ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ദോശ ഒഴിച്ചുകൊടുത്തു അതിനുശേഷം അതിന്റെ മുകളിൽ ആയിട്ട് കുറച്ച് എണ്ണ സ്പ്രെഡ് ചെയ്തു കൊടുത്ത് അതിന്റെ മുകളിലോട്ട് പൊട്ടിച്ച് ഒഴിച്ച ശേഷം കുറച്ച് സവാള ചെറുതായി അരിഞ്ഞതും അതിന്റെ ഒപ്പം തന്നെ കുറച്ച് മുളക് ചതച്ചതും അതിന്റെ ഒപ്പം തന്നെ കുറച്ചു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കണം

അതിനുശേഷം രണ്ടു സൈഡും നല്ലപോലെ മൊരിയിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്, തയ്യാറാക്കി എടുക്കാൻ ഇത്രയധികം എളുപ്പമുള്ള ഒരു ദോശ ഇല്ല,നമുക്ക് മറ്റ് കറി ഒന്നുമില്ലാതെ തന്നെ കഴിക്കാൻ വളരെ എളുപ്പമാണ് ഈ ദോശ, എല്ലാം അറിയാം, വീഡിയോ കാണുക.

Also Read : പായസം തയ്യാറാക്കാം

ദോശമാവിൽ പഴംപൊരി തയ്യാറാക്കാം

Mutta Dosa