ഹോട്ടൽ സ്റ്റൈൽ മുട്ടകറി വീട്ടിൽ തയ്യാറാക്കാം
About Homemade hotel style egg curry
ഹോട്ടലിലെ അതേ രുചിയിൽ മുട്ടക്കറി തയ്യാറാക്കി എടുക്കാം, വിശ്വാസം വരുന്നില്ലേ, വീട്ടിൽ ഇതുപോലെ തന്നെ ചെയ്തു നോക്കണം. വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതുമാണ് ഈ മുട്ട കറി, കൂടാതെ ഈയൊരു മുട്ടക്കറി ക്രീമി ആയിട്ട് വരുന്നതിന് എന്താണ് ചെയ്യുന്നത് എന്ന് നമ്മൾ വിശദമായി അറിഞ്ഞിരിക്കണം, എന്തെല്ലാമെന്ന് അറിയാം
Ingredients Of Homemade hotel style egg curry
- എണ്ണ -2 ടീസ്പൂൺ
- ഉള്ളി – 2
- പച്ചമുളക് -3
- കുറച്ച് കറിവേപ്പില
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
- തക്കാളി – 2
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- മുളകുപൊടി -1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- ഉപ്പ്
- വെള്ളം -1 കപ്പ്
- ഗരം മസാല പൊടി -1/4 ടീസ്പൂൺ
Learn How to make Homemade hotel style egg curry
ആദ്യമേ ചെയ്യേണ്ടത് നമുക്ക് മുട്ടക്കറി തയ്യാറാക്കുന്നതിനുള്ള സവാള ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടുകൊടുത്തു കുറച്ചു ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. അടുത്തതായിട്ട് വഴറ്റി എടുത്തിട്ടുള്ള ഈ ഒരു സവാളയിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാലയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിന് ഇഞ്ചിയും ഗാർലിക്കും പച്ചമുളകും ചേർത്തുകൊടുത്ത ശേഷം നല്ലപോലെ വീണ്ടും വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഈ ചേരുവകളെല്ലാം നമുക്ക് നല്ലപോലെ ഒന്ന് അരച്ചെടുക്കണം
അരച്ചതിനുശേഷം വീണ്ടും പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം ഇതിനെ വീണ്ടും അരച്ച് ചേരുവകളിലേക്ക് തന്നെ ചേർത്തുകൊടുത്ത് ആവശ്യത്തിന് തക്കാളി അരച്ചത് കൂടി ചേർത്തുകൊടുത്തതിനുശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിലേക്ക് പുഴുങ്ങിയമുട്ട കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ചിക്കൻ മസാലയോ അല്ലെങ്കിൽ ഗരം മസാലയോ തന്നെ ചേർക്കാൻ ശ്രദ്ധിക്കണം, എങ്കിൽ മാത്രമേ അതിന്റേതായ സ്വാദ് കിട്ടുകയുള്ളൂ ഇതിലേക്ക് ഒരു സ്പൂൺ പഞ്ചസാര കൂടി ചേർക്കുമ്പോഴാണ് ഇതിന് സ്വാദ് മാറുന്നത് ഹോട്ടലിൽ ഇതുപോലെയാണ് ഉണ്ടാക്കിയെടുക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായി ഈ വീഡിയോ വഴി കാണാം.
Also Read :ബീഫ് മസാല വീട്ടിൽ തയ്യാറാക്കാം