പഴംപൊരിയും ബീഫും, ഈ കോംമ്പോ വീട്ടിൽ തയ്യാറാക്കാം

About Pazhampori and Beef Recipe

കേരളത്തിലെ എക്കാലത്തെയും ഹിറ്റ് കോംബോ ആയിട്ടുള്ളതാണ് ബീഫും പഴംപൊരിയും. സാധാരണ നമുക്ക് മധുരവും എരിവും കൂടി എങ്ങനെ കഴിക്കും എന്നുള്ള ഒരു അത്ഭുതം തോന്നുമായിരിക്കും പക്ഷേ ഇതൊരിക്കൽ കഴിച്ചു കഴിഞ്ഞാൽ നമ്മൾ ഇതിന്റെ ഫാനായി മാറും എന്നതാണ് സത്യം.ആർക്കും ഇഷ്ടമാകുന്ന വളരെ രുചികരമായിട്ടുള്ള ഒന്നാണ് പഴംപൊരിയും ബീഫും, എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി അറിയാം.

Ingredients Of Pazhampori and Beef Recipe

Beef Roast Recipe Ingredients

  • ബീഫ് – 1 കിലോ
  • ഇഞ്ചി – 1 ഇടത്തരം
  • വെളുത്തുള്ളി – 10 മുതൽ 12 എണ്ണം
  • ഉള്ളി – 3 ഇടത്തരം
  • തക്കാളി – 2 എണ്ണം
  • പെരുംജീരകം – 1 ടീസ്പൂൺ
  • ഗ്രാമ്പൂ-2 എണ്ണം
  • കറുവപ്പട്ട – 1 ഇടത്തരം
  • കുരുമുളക് – 1 ടീസ്പൂൺ
  • ചുവന്ന മുളക് – 8 അല്ലെങ്കിൽ 9
  • മല്ലി വിത്ത് – 1 ടീസ്പൂൺ
  • കറിവേപ്പില – 3 തണ്ട്
  • മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
  • ചുവന്ന മുളക് പൊടി – 1 ടീസ്പൂൺ
  • എണ്ണ – 3 അല്ലെങ്കിൽ 4 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

Ingredients Of Pazhampori Recipe

  • ഏത്തപ്പഴം
  • മൈദാ – 1 കിലോ
  • പഞ്ചസാര
  • മഞ്ഞൾപൊടി
  • ജീരകം
  • വെള്ളം

Learn How to make Pazhampori and Beef Recipe

ആദ്യമേ പഴംപൊരി തയ്യാറാക്കുന്നതിനായിട്ട് മൈദമാവ് ഒരു പാത്രത്തിൽ ഇട്ടു കൊടുത്ത ആവശ്യത്തിനു മഞ്ഞൾപൊടിയും കുറച്ചു ഉപ്പും ചേർത്ത് കുറച്ചു വെള്ളവും പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇതിനെയൊന്ന് കുഴച്ചെടുക്കുക അതിനുശേഷം പഴുത്ത പഴം ഇതിലേക്ക് മുക്കിയതിനു ശേഷം ഒരു ചീനച്ചട്ടിയിലേക്ക് ആവശ്യത്തിനു എണ്ണ വച്ചുകൊടുത്തു നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പഴം ചേർത്തുകൊടുക്കുക. ശേഷം അത് നന്നായിട്ടൊന്ന് വറുത്തെടുക്കുക.

ബീഫ് വരട്ടിയത് തയ്യാറാക്കി എടുക്കുവാനായി ബീഫ് നല്ല പോലെ കഴുകി വൃത്തിയാക്കി അതിലേക്ക് കുറച്ച് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ കൈകൊണ്ടൊന്നും വഴറ്റിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് കുക്കറിൽ ഇട്ട് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്ത് കുറച്ച് ചെറിയ ഉള്ളി നല്ലപോലെ ചെറുതായി അരിഞ്ഞത് ചേർത്തുകൊടുത്ത കുറച്ചു ഉപ്പും ചേർന്ന് നല്ലപോലെ വഴറ്റിയെടുക്കുക ആവശ്യത്തിനു മഞ്ഞൾപൊടി മുളകുപൊടി ബീഫ് മസാല ആവശ്യത്തിന് കാശ്മീരി മുളകുപൊടി കുരുമുളകുപൊടി തേങ്ങാക്കൊത്തും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റി എടുത്തതിനുശേഷം കുറച്ചു തക്കാളിയും ചേർത്തുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിന്റെ ഒപ്പംതേങ്ങാക്കൊത്ത് കൂടെ ചേർത്തു കൊടുത്തതിനുശേഷം ചോദിച്ചിട്ടുള്ള ബീഫ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുകയാണ് അടച്ചുവെച്ചത് വേച്ച് ആവശ്യത്തിന് പച്ച വെളിച്ചെണ്ണ ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. ഈ വീഡിയോയിൽ വിശദമായി കാണാം.

Also Read :ചിക്കൻ സമൂസ വീട്ടിൽ തയ്യാറാക്കാം

ബീഫ് ഫ്രൈയുടെ രുചിയിൽ ചേന ഫ്രൈ തയ്യാറാക്കാം

Pazhampori and Beef Recipe