ഹോട്ടൽ സ്റ്റൈൽ ചില്ലി ഗോബി വീട്ടിലും തയ്യാറാക്കാം
About How to make chilli gobi in home
ചില്ലി ഗോപി ഇതുപോലെ നിങ്ങൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ ഇല്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. വീട്ടിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ,പിന്നെ ഇങ്ങനെ മാത്രമേ ഉണ്ടാക്കുകയുള്ളൂ. വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചില്ലി ഗോപി,സാധാരണ നമ്മൾ ചിക്കൻ കൊണ്ടൊക്കെ ഉണ്ടാക്കിയെടുക്കുന്ന പോലെ തന്നെ നമുക്ക് ചില്ലി ഗോപിയും തയ്യാറാക്കി എടുക്കാം. എങ്ങനെയെന്നു വിശദമായി അറിയാം.
Ingredients Of How to make chilli gobi in home
- കോളിഫ്ളവർ – 500 ഗ്രാം
- മൈദ / എല്ലാ ആവശ്യത്തിനും മാവ് – 2 ടീസ്പൂൺ
- കോൺഫ്ലോർ – 2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ
- വെള്ളം – 1/2 കപ്പ്
- ഗ്രേവിക്ക്:
- എണ്ണ – 2 ടീസ്പൂൺ
- സ്പ്രിംഗ് ഉള്ളി വെള്ള – 2 ടീസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
- പച്ചമുളക് – 3
- ഉള്ളി – 1 (ഇടത്തരം)
- കാപ്സിക്കം – 1 (ഇടത്തരം)
- തക്കാളി സോസ് – 1 ടീസ്പൂൺ
- റെഡ് ചില്ലി സോസ് – 1 ടീസ്പൂൺ
- സോയ സോസ് – 1 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- പഞ്ചസാര – 2 ടീസ്പൂൺ
- ഉപ്പ്
- സ്പ്രിംഗ് ഉള്ളി
- വെളുത്ത എള്ള്
Learn How to make chilli gobi in home
ആദ്യമേ കോളിഫ്ലവർ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് കൊടുത്ത് നന്നായിട്ട് തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് കോളിഫ്ലവർ കൂടി ചേർത്ത് കൊടുത്ത് ഒന്ന് ചൂടാക്കി എടുത്തതിനുശേഷം ഇത് നമുക്ക് മാറ്റി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ഇതിലേക്ക് നമുക്ക് അടുത്തതായിട്ട് ഒരു മാവ് തയ്യാറാക്കി എടുക്കണം
കടലമാവ് മുളകുപൊടിയും മഞ്ഞൾപ്പൊടി കായപ്പൊടി ഉപ്പ് എന്നിവ ചേർത്തതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് കുറച്ചു വെള്ളം ഒഴിച്ച് കലക്കി എടുത്തതിനുശേഷം മാവിലുമൊക്കെ കോളിഫ്ലവർ നല്ലപോലെ വറുത്തെടുക്കണം. അതിനുശേഷം നമുക്ക് തയ്യാറാക്കി എടുക്കേണ്ടത് ഇത്ര മാത്രമേയുള്ളൂ ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് മാവിലേക്ക് ഇത് വറുത്തെടുത്ത് മാറ്റിവെച്ചു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് തന്നെ ക്യാപ്സിക്കവും അതുപോലെതന്നെ സവാള വലുതായിരുന്നതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഇളക്കി യോജിപ്പിച്ചശേഷം അതിലേക്ക് സോയാസോസും ടൊമാറ്റോ സോസും ചേർത്തു കൊടുത്ത് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിലേക്ക് തന്നെ ആവശ്യത്തിന് സ്പ്രിങ് ഒണിയനും ചേർത്ത് കൊടുത്ത് കുറച്ചു മുളകുപൊടിയും ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തു കൊടുത്ത് വീണ്ടും മിക്സ് ചെയ്തു യോജിപ്പിച്ച് എടുക്കുക
അതിലേക്ക് പച്ചമുളക് കീറിയത് കൂടി ചേർത്തു കൊടുക്കാം . നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം ഇത് ഒന്നും എന്ത് കഴിയുമ്പോ ഇതിലേക്ക് നമുക്ക് കോളിഫ്‌ളവർ കുറച്ചു വെള്ളത്തിൽ കലക്കിയത് കൂടി ചേർത്തുകൊടുത്ത നന്നായിട്ട് ഇതിനെ വീണ്ടും ഒന്ന് കുറുക്കി എടുക്കുമ്പോൾ ഇത് ഒരു ക്രീമി പോലെ ആയി കിട്ടും അതിലേക്ക് നമുക്ക് കോളിഫ്ലവർ വറുത്തത് കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.
Tips In making chilli gobi in home
- മികച്ച ഘടനയ്ക്കായി പുതിയ കോളിഫ്ളവർ ഉപയോഗിക്കുക
- കോളിഫ്ലവർ മൃദുത്വത്തെ അടിസ്ഥാനമാക്കി പാചക സമയം ക്രമീകരിക്കുക
Also Read :മുട്ട സ്റ്റൂ രുചിയോടെ വീട്ടിൽ തയ്യാറാക്കാം