ചിക്കൻ കുറുമ വീട്ടിൽ തയ്യാറാക്കാം
About Chicken Kuruma Recipe
നാടൻ ചിക്കൻ കുറുമ വീട്ടിൽ തയ്യാറാക്കി എടുക്കാം, ഇങ്ങനെ എടുത്തു പറയണമെങ്കിൽ, ഈ റെസിപ്പിക്ക് എന്തോ പ്രത്യേകതയില്ലേ?അതേ ഈ രുചികരമായ ചിക്കൻ കുറുമ ആർക്കും ഇഷ്ടമാകും.ചിക്കൻ കുറുമ തയ്യാറാക്കുന്ന സമയത്ത് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്, ഇത് നാടൻ റെസിപ്പി ആയി മാറണമെങ്കിൽ ഇതിലേക്ക് ചേർക്കുന്ന കുറച്ചു സാധനങ്ങൾ ഉണ്ട് അത് എന്തൊക്കെയെന്നുള്ളത് വിശദമായി അറിയാം.
Ingredients Of Chicken Kuruma Recipe
- ചിക്കൻ – 400 ഗ്രാം
- തേങ്ങ ചിരകിയത് – 3 ടീസ്പൂൺ
- പെരുംജീരകം – 1/4 ടീസ്പൂൺ
- കശുവണ്ടി -15
- വെള്ളം
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
- ഏലം -2
- ഗ്രാമ്പൂ -3
- കറുവപ്പട്ട – 1 ചെറുത്
- ഇഞ്ചി -1 ടീസ്പൂൺ
- വെളുത്തുള്ളി – 1 ടീസ്പൂൺ
- പച്ചമുളക് -3
- കറിവേപ്പില –
- ഉപ്പ് – 3/4 മുതൽ 1 ടീസ്പൂൺ വരെ
- സവാള – 1 വലുത്
- തക്കാളി – 1 ചെറുത്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി -112/ടീസ്പൂൺ
- ഗരം മസാല – 1/4 മുതൽ 1 ടീസ്പൂൺ വരെ
- ചൂടുവെള്ളം – 2 മുതൽ 2 1/2 കപ്പ്
- പഞ്ചസാര – 1 നുള്ള്
- കറിവേപ്പില
- മല്ലിയില
- വെളിച്ചെണ്ണ
- പച്ചമുളക്
Learn How to make Chicken Kuruma Recipe
ആദ്യമേ ചെയ്യേണ്ടത് ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഒന്ന് വറുത്തെടുത്തതിനുശേഷം ഇതിലേക്ക് തന്നെ കുറച്ചു സവാള ചേർത്തു കൊടുത്തു കറിവേപ്പില നന്നായിട്ട് വഴറ്റി യോജിപ്പിച്ച് തേങ്ങയും വെളുത്തുള്ളിയും മുളകുപൊടിയും ഒന്ന് മിക്സിയിൽ അരച്ചെടുത്ത് ഇതിലേക്ക് ഒഴിച്ചുകൊടുത്ത് അത് നല്ലപോലെ തിളപ്പിച്ച് വരുമ്പോൾ അതിലേക്ക് ഗരം മസാല കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് ഇതിലേക്ക് തേങ്ങാപ്പാൽ വേണം ഒഴിച്ചുകൊടുക്കേണ്ടത്
തേങ്ങാപ്പാൽ ഒഴിച്ച് കഴിഞ്ഞാൽ പിന്നെ ഇത് വീണ്ടും നന്നായിട്ട് തിളപ്പിച്ച് എടുക്കണം അതിനുശേഷം ഇതിലേക്ക് ചിക്കനും കൂടി ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുകയാണ് ചെയ്യുന്നത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാൻ തയ്യാറാക്കാൻ വളരെ എളുപ്പമാണ് വറ്റി തുടങ്ങുന്നതിന് അനുസരിച്ച് ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുത്തു കൊണ്ടിരിക്കണം വളരെ എളുപ്പമാണ് ചോറിന്റെ കൂടെ ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് , സാധാരണ ഉണ്ടാക്കുന്നതിനേക്കാളും നല്ല കുറുകിയ നല്ല രുചികരമായിട്ടുള്ള ഒന്നാണ് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും മറക്കാതെ ശ്രദ്ധിക്കേണ്ടതാണ്, അതുപോലെതന്നെ ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന സമയത്ത് പച്ച വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്.വീഡിയോ കൂടി കാണുക.
Tips In Making Of Chicken Kuruma Recipe
- അധിക രുചിക്കായി സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം ഉപയോഗിക്കുക
- മുളകുപൊടിയുടെയോ കായീൻ കുരുമുളകിൻ്റെയോ അളവ് നിങ്ങൾ ആഗ്രഹിക്കുന്ന എരിവിന് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കുക
- സോസിൻ്റെ സമൃദ്ധി സന്തുലിതമാക്കാൻ നാരങ്ങ നീര് അല്ലെങ്കിൽ വിനാഗിരി ചേർക്കുക
Also Read :ബീഫ് അച്ചാർ വീട്ടിൽ തയ്യാറാക്കാം
ബീഫ് വരട്ടിയത് തേങ്ങാ കൊത്തു ചേർത്ത് തയ്യാറാക്കാം