About Chicken Achar Recipe
ചിക്കൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ചിക്കൻ അച്ചാർ ഉണ്ടാക്കി സൂക്ഷിച്ചു കൂടെ, വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നുതന്നെയാണ് ചിക്കൻ വച്ചിട്ടുള്ള ഈ അച്ചാറും. അതിനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.രുചിയോടെ ചിക്കൻ അച്ചാർ ഉണ്ടാക്കാൻ എന്തെല്ലാം വേണമെന്ന് നോക്കാം.
Ingredients Of Chicken Achar Recipe
- ചിക്കൻ എല്ലില്ലാത്തത് / ചിക്കൻ ബ്രെസ്റ്റ് – 500 ഗ്രാം
- മാരിനേഷനായി
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 2.5 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി നന്നായി ചതച്ചത് – 2 ടീസ്പൂൺ (5 വലിയ വെളുത്തുള്ളി & 2.5 ഇഞ്ച് നീളമുള്ള ഇഞ്ചി)
- ആവശ്യത്തിന് ഉപ്പ്
- വെളിച്ചെണ്ണ – 1 ടീസ്പൂൺ
- വെള്ളം – 1 മുതൽ 2 ടീസ്പൂൺ
- ആഴം കുറഞ്ഞ വറുത്തതിന് വെളിച്ചെണ്ണ
- അച്ചാറിനായി
- ഇഞ്ചി എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ – 4 മുതൽ 5 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഉലുവ വിത്ത് – 1/4 ടീസ്പൂൺ
- ചുവന്ന മുളക് – 4
- കറിവേപ്പില
- വെളുത്തുള്ളി – 12 വലിയ അല്ലി
- ഇഞ്ചി – 4 ഇഞ്ച് നീളം
- പച്ചമുളക് = 6 മുതൽ 7 വരെ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 3 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- അസഫോറ്റിഡ പൊടി – 1/4 ടീസ്പൂൺ
- വിനാഗിരി – 1/2 കപ്പ് (125 മില്ലി)
- തിളപ്പിച്ച വെള്ളം – 1/2 കപ്പ് (125 മില്ലി)
- ഉപ്പ് 1/4 ടീസ്പൂൺ
Learn How to make Chicken Achar Recipe
ആദ്യമേ ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം നമുക്ക് മസാലകളൊക്കെ പുരട്ടി ഒന്ന് വറുത്തെടുക്കണം അതിനായിട്ട് മുളകുപൊടിയും മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരംമസാല ആവശ്യത്തിനു കുരുമുളകുപൊടി കുറച്ച് വെള്ളം അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത് മസാല തയ്യാറാക്കി ചിക്കൻ അതിലേക്ക് ഇട്ടു നല്ലപോലെ തേച്ചുപിടിപ്പിച്ച നല്ല തിളച്ച എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
ഇത് നന്നായിട്ട് വറുത്തെടുത്തതിന് ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്താൽ അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുത്ത അതിലേക്ക് കുരുമുളകുപൊടി മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും ആ മസാലയും മൂപ്പിച്ചതിനുശേഷം ചിക്കൻ അതിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച് വഴറ്റി എടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന കുറേക്കാലം സൂക്ഷിക്കുന്നതിനായി ഇതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ആവശ്യത്തിനു കറിവേപ്പില കൂടി ചേർത്തു ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കാൻ നമുക്ക് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണാം.
Tips In Making Of Chicken Achar Recipe
- മുളകുപൊടിയുടെയോ വിനാഗിരിയുടെയോ അളവ് നിങ്ങൾ ആഗ്രഹിക്കുന്ന എരിവും പുളിയും അനുസരിച്ച് ക്രമീകരിക്കുക
- അച്ചാർ മിശ്രിതത്തിലേക്ക് മറ്റ് സുഗന്ധവ്യഞ്ജനങ്ങളോ ജീരകം, മല്ലിയില, അല്ലെങ്കിൽ ആരാണാവോ എന്നിവ ചേർക്കുക
- തനതായ രുചിക്ക് വ്യത്യസ്ത തരം എണ്ണയോ വിനാഗിരിയോ ഉപയോഗിക്കുക
Also Read :മോര് കറി ഈ രുചിയിൽ കുറഞ്ഞ സമയത്തിൽ തയ്യാറാക്കാം
- വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം
- മീൻ അച്ചാർ ഇതുപോലെ ഉണ്ടാക്കിയാൽ ആർക്കും ഇഷ്ടമാകും
- കപ്പ ബിരിയാണി തയ്യാറാക്കാം
- മീൻ കിഴി വീട്ടിൽ തയ്യാറാക്കാം
- അയല മീൻ മസാല ഫ്രൈ തയ്യാറാക്കാം