About Carrot Pickle
ക്യാരറ്റ് കൊണ്ടുള്ള അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ നമുക്ക് സാധാരണയായുള്ള മറ്റുള്ള വ്യത്യസ്ത തരം അച്ചാറുകളെക്കാളും സ്വാദിഷ്ടമായി തന്നെ കഴിക്കാനും സൂക്ഷിച്ചു വയ്ക്കാനും ഹെൽത്തി ആയിരിക്കാനും സാധിക്കും,ശരീരത്തിന് അല്ലെങ്കിൽ സ്കിന്നിന് ഒരുപാട് അധികം ഗുണങ്ങളുള്ള ഒന്നാണ് ക്യാരറ്റ് കൊണ്ടുള്ള ഈ ഒരു അച്ചാർ, എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാം
Learn How to make Carrot Pickle
ആദ്യമേ എടുത്തു വെച്ചിട്ടുള്ള ക്യാരറ്റ് തോല് എല്ലാം തന്നെ കളഞ്ഞതിനുശേഷം നീളത്തിൽ ഒന്ന് അരിഞ്ഞെടുക്കാൻ ശ്രദ്ധിക്കുക, ശേഷമാണു നന്നായിട്ട് ഇതൊന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്, ശേഷം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടിയും കായപ്പൊടിയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ വേവിച്ചു വെച്ചിട്ടുള്ള ക്യാരറ്റും ചേർത്ത് ഇളക്കി യോജിപ്പിച്ച് എണ്ണ തെളിഞ്ഞു വരുന്നവരെ ഇളക്കിക്കൊടുക്കുക
ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാം തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി കൂടിയാണ്. കൂടാതെ എല്ലാം വിശദമായി കാണാൻ വീഡിയോ മൊത്തം കാണാൻ മറക്കല്ലേ
Also Read :വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം