About Broccoli Thoran Recipe
സാധാരണ ബ്രോക്കളി നമ്മൾ അധികം ഉപയോഗിക്കാത്ത ഒരു സാധനമാണ്, പക്ഷെ ബ്രോക്കോളി കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. നമ്മൾ കടകളിൽ പോയി കഴിക്കുന്ന ബ്രോക്കോളി കൊണ്ടുള്ള വിഭവങ്ങളെ നമ്മുടെ ഇന്ത്യൻ രുചിയിലാക്കി മാറ്റാൻ സാധിക്കും, അതിനായിട്ട് നമുക്ക് സാധാരണ ഉണ്ടാകുന്ന തോരൻ പോലെ തന്നെ രുചികരമായിട്ട് ബ്രോക്കോളി തോരൻ തയ്യാറാക്കാം.
Ingredients Of Broccoli Thoran Recipe
- ബ്രോക്കോളി – 1 ചെറുത്
- ചെറിയ ഉള്ളി -10-15
- ഇഞ്ചി – 1 ചെറിയ കഷണം
- പച്ചമുളക് -3
- ഉപ്പ് –
- കറിവേപ്പില –
- തേങ്ങ ചിരകിയത് – 3 ടീസ്പൂൺ
- മഞ്ഞൾ പൊടി – ഒരു നുള്ള്
- എണ്ണ – 1 ടീസ്പൂൺ
- കടുക് വിത്ത് – 1/4 ടീസ്പൂൺ
Learn How to make Broccoli Thoran Recipe
ആദ്യമേ നമുക്ക് ബ്രോക്കോളി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിന് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം ഒന്ന് ചതച്ചെടുത്താൽ നന്നായിരിക്കും അതിനുശേഷം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് കടുക് ചുവന് മുളക് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടിയും ചതച്ചതും ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ബ്രോക്കോളി ചതച്ചത് കൂടി ചേർത്ത് ഉപ്പും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക
നല്ലപോലെ വറ്റിച്ച് തോരൻ പോലെ ആക്കി എടുക്കണം എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ കാണാം
Also Read:മാവ് കുഴച്ച് പരത്താതെ രുചിയൂറും ക്രീം ബണ്ണ് തയ്യാറാക്കാം
ഗോതമ്പ് പൊടിക്കൊണ്ടൊരു പലഹാരം തയ്യാറാക്കാം