ബീറ്റ്റൂട്ട് അച്ചാർ തയ്യാറാക്കാം

About Beetroot Achar Recipe

നല്ല ഭംഗിയുള്ള മറ്റ് കളർ ഒന്നും ചേർക്കേണ്ട ആവശ്യമില്ലാത്ത ഒരു അച്ചാർ ഉണ്ടാക്കി എടുത്താലോ.നല്ല രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ഒരു അച്ചാർ ആർക്കും ഇഷ്ടമാകും.ഈ അച്ചാർ തയ്യാറാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, അറിയാം.

Learn How to make Beetroot Achar Recipe

ആദ്യമേ ബീറ്റ്റൂട്ട് നീളത്തിൽ കട്ട് ചെയ്ത് എടുത്തതിനുശേഷം തോല് മാത്രമേ ഇത് നീളത്തിൽ കട്ട് ചെയ്യാൻ പാടുള്ളൂ അതിനുശേഷം നന്നായിട്ടൊന്ന് കഴുകിയെടുക്കുക ഇനി നമുക്ക് ചെയ്യേണ്ടത് ഈ ബീറ്റ്റൂട്ടിനെ ഒന്ന് വേവിച്ചെടുക്കാം അതിനായിട്ട് ആവിയിൽ വേവിച്ചെടുക്കുന്നതാണ് ഏറ്റവും നല്ലത് ഒന്ന് വെന്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഇതിനെ വേഗത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുക്കുക എണ്ണ എടുക്കുന്ന സമയത്ത് നല്ലോണം തന്നെ എടുക്കാൻ ശ്രമിക്കുക ഏതൊരു അച്ചാറിനും നല്ലെണ്ണയാണ് ഏറ്റവും നല്ലത്.

അതിന് ശേഷം നമുക്ക് അടുത്തതായി ഇതിലേക്ക് ചേർക്കുന്നത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ആണ് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടിയും അതിന്റെ കൂടെ തന്നെ കായപ്പൊടിയും ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിച്ച് എടുക്കുക.കുറച്ചു വെള്ളം മാത്രം ഒഴിച്ച് ഇത് നല്ലൊരു ക്രീമിയായി വരുന്ന സമയത്ത് വെച്ചിട്ടുള്ള ബീറ്റ്റൂട്ട് കൂടി ചേർത്തു കൊടുക്കാം ഇതിലേക്ക് കുറച്ചു വിനാഗിരി കൂടി വേണമെങ്കിൽ ചേർത്തു കൊടുക്കാം വിനാഗിരി ചേർത്തില്ലെങ്കിലും നല്ലതാണ്,എണ്ണ തെളിഞ്ഞു വന്നു കഴിഞ്ഞാൽ പിന്നെ അതിലേക്ക് വിനാഗിരി ചേർത്തില്ലെങ്കിലും കേടാകാതെ തന്നെയിരിക്കും. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ തന്നെ നിങ്ങൾക്ക് തയ്യാറാക്കി നോക്കാവുന്നതാണ്. വീഡിയോ മൊത്തം കാണുക.

Also Read :വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം

വറുത്തരച്ച ചിക്കൻ കറി തയ്യാറാക്കാം

You might also like