ബീഫ് പെപ്പർ റോസ്റ്റ് രുചിയോടെ തയ്യാറാക്കാം

About Beef Pepper Roast malayalam recipe

ബീഫ് കുരുമുളകിട്ട് ഇതുപോലെ ഒന്ന് വറ്റിച്ചെടുത്താൽ പിന്നെ എന്നും ബീഫ് മാത്രമേ കഴിക്കാൻ തോന്നും ,വീട്ടിൽ രുചികരമായി തയ്യാറാക്കി വറ്റിച്ചെടുത്തു കഴിഞ്ഞാൽ നമുക്ക് എന്നും ഇത് കഴിക്കാൻ തോന്നും ,അത്രയധികം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ബീഫ് പെപ്പർ റോസ്റ്, ചോറ്, അപ്പം, ചപ്പാത്തി, ഇടിയപ്പം, , നെയ്യ് ചോറ്, ഫ്രൈഡ് റൈസ് തുടങ്ങിയവക്കൊപ്പം കഴിക്കാവുന്ന മികച്ച റെസിപ്പി തന്നെയാണ് ഇത് ,കൂടുതൽ വിശദമായി ബീഫ് പെപ്പർ റോസ്റ്റ് ഉണ്ടാകുന്നത് അറിയാം

Ingredients Of Beef Pepper Roast malayalam recipe

  • ബീഫ്: 1 കിലോ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 2 ടീസ്പൂൺ
  • പച്ചമുളക്:2 എണ്ണം
  • കറിവേപ്പില
  • നാരങ്ങ നീര്: 1 ടീസ്പൂൺ
  • വെളിച്ചെണ്ണ: 3 ടീസ്പൂൺ
  • ഉപ്പ്
  • ഗരം മസാല: 1+1 ടീസ്പൂൺ
  • കുരുമുളക് ചതച്ചത്: 1+1 1/2 ടീസ്പൂൺ
  • മഞ്ഞൾ പൊടി:1/4 ടീസ്പൂൺ
  • മുളകുപൊടി:1 ടീസ്പൂൺ
  • മല്ലിപ്പൊടി: 1+2 ടീസ്പൂൺ

Learn How to make Beef Pepper Roast malayalam recipe

ഈ ഒരു ബീഫ് പെപ്പർ റോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ബീഫ് നല്ലപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം അതിലേക്ക് കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും കുറച്ചു മഞ്ഞൾപൊടിയും ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുത്ത് മാറ്റി വയ്ക്കുക ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് സവാളയും മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം ബീഫ് മസാല എന്നിവ ചേർത്ത് കൊടുത്ത് അതിലേക്ക് പച്ചമുളക് കീറിയത് ആവശ്യത്തിന് കുരുമുളകും തേങ്ങാക്കൊത്തും ചേർത്ത് ഉപ്പും ചേർത്ത് നല്ലപോലെ വറുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ബീഫും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ അടച്ചുവെച്ച് വേവിച്ച് കുറുക്കി വേവിച്ചെടുക്കണം

ബീഫ് കൂടി ചേർത്തതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് ചെറിയ തീയിൽ നല്ലപോലെ വെന്ത് ഇതൊന്നു കുറുകി വരണം ഒത്തിരി വെള്ളം കൂടാനും പാടില്ല കാരണം കുരുമുളകും ബീഫും കൂടി നല്ലപോലെ ഫ്രൈ ചെയ്തിട്ടാണ് എടുക്കുന്നത് ഇതുപോലെ ചെയ്തെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിൽ കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് കുരുമുളക് പൊടി കൂടി വിതറി കൊടുത്ത് അവസാനമായിട്ട് കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കുരുമുളക് ഇതുപോലെ ചേർത്തിട്ട് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നമുക്ക് വളരെയധികം ടേസ്റ്റി ആയിട്ട് കഴിക്കാൻ സാധിക്കും ,തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കണ്ടു നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്

Tips In Making Beef Pepper Roast malayalam recipe
  • നിങ്ങളുടെ അഭിരുചിക്കനുസരിച്ച് മസാലയുടെ അളവ് ക്രമീകരിക്കുക.
  • കൂടുതൽ സ്വാദിനായി ഉരുളക്കിഴങ്ങ് അല്ലെങ്കിൽ കാരറ്റ് ചേർക്കുക.
  • പാചക സമയം കുറയ്ക്കാൻ ഒരു പ്രഷർ കുക്കർ ഉപയോഗിക്കുക.

Also Read :നോൺവെജ് രുചിയിൽ സോയ കറി തയ്യാറാക്കാം

സോഫ്റ്റ് ഉണ്ണിയപ്പം വീട്ടിലും തയ്യാറാക്കാം

You might also like