ബീഫ് മസാല വീട്ടിൽ തയ്യാറാക്കാം
About Beef Masala Recipe
ബീഫ് നമ്മൾ വീട്ടിൽ മൂന്നുനേരവും കഴിച്ചു പോകും,ഇതുപോലെ മസാലയാക്കിയാണ് തയ്യാറാക്കി എടുക്കുന്നതെങ്കിൽ,ഇതുപോലൊരു മസാല ഉണ്ടാക്കിയെടുക്കാൻ ആയിട്ട് എന്തെല്ലാം വേണമെന്ന് വിശദമായി അറിയാം.
Ingredients Of Beef Masala Recipe
- ബീഫ് , ചെറിയ കഷണങ്ങളായി മുറിക്കുക
- 1 ടേബിൾസ്പൂൺ നെയ്യ് അല്ലെങ്കിൽ എണ്ണ
- 1 ടീസ്പൂൺ ജീരകം
- മല്ലി
- കറുവപ്പട്ട
- ഏലക്ക
- മഞ്ഞൾ
- 1/2 ടീസ്പൂൺ പൊടിച്ച ചുവന്ന മുളകുപൊടി
- 1/2 ടീസ്പൂൺ ഗരം മസാല പൊടി
- ഉപ്പ്
Learn How to make Beef Masala Recipe
ആദ്യം നമുക്ക് ചെയ്യേണ്ടത് ബീഫ് കുറച്ചു മസാല പുരട്ടി കുക്കറിലേക്ക് ഇട്ട് നല്ലപോലെ വേവിച്ചു മാറ്റിവയ്ക്കുക മസാല തയ്യാറാക്കുന്നതിനായിട്ട് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കുറച്ച് മുളകുപൊടിയും കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും നല്ലപോലെ കുഴച്ചു ബീഫ് ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം ഇത് കുറച്ച് എണ്ണ കുക്കറിലേക്ക് ഒഴിച്ച് ആവശ്യത്തിന് ബീഫ് ചേർത്ത് വെള്ളമൊഴിച്ച് ഒന്ന് വേവിച്ചെടുക്കുക. ആ കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്താൽ മല്ലിപ്പൊടി ഗരം മസാല നന്നായിട്ട് വഴറ്റിയെടുക്കുക
അതിലേക്ക് തക്കാളി അരച്ചത് കൂടി ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചു കറക്റ്റ് ആയിട്ട് ഇതൊന്നു പാകത്തിന് എണ്ണ തെളിഞ്ഞു വരുമ്പോൾ അതിലേക്ക് തേങ്ങാക്കൊത്ത് കൂടി ചേർത്ത് കൊടുത്ത് വേവിച്ചു വെച്ചിട്ടുള്ള ബീഫ് ഇതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ റെസിപ്പി.ആവശ്യത്തിന് കറിവേപ്പില ചേർത്തുകൊടുത്ത് നന്നായിട്ട് തിളപ്പിച്ച് വറുത്ത് കുറുകി വരുന്ന സമയത്ത് നമുക്ക് കുറച്ച് ഗ്രേവി ആയിട്ട് തന്നെ എടുക്കാവുന്നതാണ്.
ഇനി ഇതുപോലെതന്നെ സവാളയും അതുപോലെ തക്കാളിയും മറ്റു മസാലകളെല്ലാം നല്ലപോലെ അരച്ചെടുത്തിട്ടും ചേർക്കാറുണ്ട് പല രീതിയിലാണ് ഇത് ഉപയോഗിക്കാറുള്ളത്, അവസാനമായിട്ട് ഇതിലേക്ക് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് കുറുക്കിയെടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോ വഴി കാണാം
Also Read :ചോക്ലേറ്റ് കേക്ക് വീട്ടിൽ തയ്യാറാക്കാം