About Beef Dry Fry Recipe
കിടിലൻ ടേസ്റ്റിൽ റസ്റ്റോറന്റിൽ കിട്ടുന്ന അതേ രുചിയിൽ തന്നെ ബീഫ് ഡ്രൈ റോസ്റ്റ് നമുക്ക് വീട്ടിലും എളുപ്പം തയ്യാറാക്കി എടുക്കാം.കടയിൽ നിന്ന് വാങ്ങി കഴിക്കുന്ന അതേ രുചി കൊണ്ട് തന്നെ നമുക്ക് ബീഫ് ഡ്രൈ ഫ്രൈ ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്നതാണ് സത്യം.ഇതിനായിട്ട് എന്തെല്ലാം ചെയ്യണം, വിശദ രൂപത്തിൽ അറിയാം
Learn How to make Beef Dry Fry Recipe
ആദ്യമേ നമുക്ക് ബീഫ് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി വെള്ളം മുഴുവനായിട്ടും കളഞ്ഞതിനുശേഷം. ഇഞ്ചിയും പച്ചമുളകും കുരുമുളകും ഉപ്പും മഞ്ഞൾ പൊടിയും കൈകൊണ്ട് ഇതിലേക്ക് തിരുമ്മി പിടിപ്പിച്ചത് ശേഷം ബീഫ് ഒരു സ്ഥലത്ത് മാറ്റിവെച്ച് കുറച്ചു സമയം അടച്ചു വയ്ക്കുക. ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് പെരുംജീരകം പൊടിച്ചതും ചെറിയ ഉള്ളി ചതച്ചതും ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് കൂടി ചേർത്ത് കൊടുത്ത് നല്ലപോലെ ഡ്രൈ ഫ്രൈ ആക്കി എടുക്കണം
ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ബീഫ് മസാല കുരുമുളകുപൊടി തേങ്ങാക്കൊത്ത് എന്നിവ ചേർന്ന് നല്ലപോലെ ഡ്രൈ ആക്കി എടുത്ത ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ ഒരു മസാലയിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ബീഫിനെ എണ്ണയിൽ വറുത്തതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക, നന്നായിട്ട് എണ്ണയിൽ ശേഷമാണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. തയ്യാറാക്കാൻ വളരെ എളുപ്പമാണ്, കൂടാതെ വീഡിയോ കണ്ട് നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്, കാണാം വീഡിയോ
Also Read :പഞ്ഞിപോലെ സോഫ്റ്റ് റാഗി അപ്പം തയ്യാറാക്കാം