How to change Aadhaar correction online :ഇന്ന് ഇന്ത്യയിൽ ആധാർ കാർഡ് തന്നെയാണ് എല്ലാ പൗരൻമാർക്കും ആവശ്യമായ അടിസ്ഥാന തിരിച്ചറിയൽ രേഖ.യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിതരണം ചെയ്യുന്ന ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഇന്ത്യയിലെ പല സേവനങ്ങളും ലഭിക്കുന്നത്. സർക്കാർ സേവനങ്ങൾ മുതൽ ബാങ്കിംഗ് മേഖലയിൽ വരെ പൗരൻമാർക്ക് ആധാർ കാർഡ് ആവശ്യമാണ്.
അത്യന്താപേക്ഷിതമായ തിരിച്ചറിയൽ രേഖയായത് കൊണ്ട് തന്നെ ആധാറിലെ തെറ്റുകൾ നമുക്ക് ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.ആധാർ കാർഡിൽ പലർക്കും തെറ്റുകൾ വരുന്നതുകൊണ്ട് തന്നെ പലപ്പോഴും സർക്കാർ, സർക്കാർ ഇതര സേവനങ്ങൾ നഷ്ടമാകാറുണ്ട്. ഇന്ന് നമുക്ക് ആധാറിൽ പലർക്കും കാണപ്പെടുന്ന ജനനതീയതിയിലെ പിഴവുകൾ എങ്ങനെ പരിഹരിക്കാമെന്ന് വിശദമായി അറിയാം.ആധാർ കാർഡിൽ നിങ്ങളുടെ ജനനത്തീയതി ഏതേലും രീതിയിൽ തെറ്റായാനുള്ളത് എങ്കിൽ ഇക്കാര്യങ്ങൾ അറിയാം.
ഒരു ആധാർ കേന്ദ്രത്തിൽ എത്തിയാണ് ആധാറിലെ തെറ്റ് തിരുത്താൻ അപേക്ഷ അടക്കം ഓൺലൈനായി കൊടുക്കേണ്ടത്.ശേഷം അവിടെ നിന്നും തിരുത്തൽ ഫോം വാങ്ങി പൂരിപ്പിക്കണം.ഫോമിലെ ആവശ്യമായ കോളങ്ങൾ (12 അക്ക ആധാർ നമ്പർ, മുഴുവൻ പേര്, മൊബൈൽ നമ്പർ ) എന്നിവ പൂരിപ്പിക്കണം.കൂടാതെ നിങ്ങളുടെ ശരിയായ ജനനത്തീയതി പുതിയതായി തിരുത്തി ലഭിക്കുന്ന രീതിയിൽ കാണിക്കുന്ന ഒരു പ്രമാണത്തിൻ്റെ പകർപ്പ് അറ്റാച്ചു ചെയ്തും കൊടുക്കണം.
ഫോം ഭംഗിയായി ആധാർ കേന്ദ്രത്തിൽ സമർപ്പിച്ചു കഴിഞ്ഞാൽ ഉദ്യോഗസ്ഥൻ അപേക്ഷ സമർപ്പിച്ച വ്യക്തി ആധാർ ബയോമെട്രിക്‌സ് ഡീറ്റെയിൽസ് അടക്കം പരിശോധിക്കും. ജനന തീയതി സമർപ്പിക്കപെട്ട തെളിവുകൾ അടിസ്ഥാനത്തിൽ തെറ്റ് മാറ്റി പുതുക്കിയ ശരിയായ ജനനതീയതിയായി അപ്ഡേറ്റ് ചെയ്യും.ഇനി കുറച്ചു ദിവസങ്ങൾ ശേഷം തിരുത്തിയ ( ശരിയായ ) ജനന തീയതി ആധാർ സിസ്റ്റത്തിൽ അപ്ഡേറ്റ് ആയി എത്തും.നമുക്ക് ആധാർ കാർഡിൽ ഇത്തരത്തിൽ ജനനത്തീയതി അപ്ഡേറ്റ് ചെയ്യുന്നതിന് ആധാർ കേന്ദ്രത്തിൽ ഫീസ് നൽകേണ്ടതുണ്ട്
Also Read :ബീഫ് കറി ഇത്ര രുചിയിൽ വീട്ടിലുണ്ടാക്കിയിട്ടുണ്ടോ ? ഇങ്ങനെ തയ്യാറാക്കാം
മുട്ട കുഴലപ്പം രുചികരമായി തയ്യാറാക്കാം