About Parippu Vada Recipe
ചായക്കടയിലെ ഒറിജിനൽ പരിപ്പുവടയുടെ രുചിക്കൂട്ട് ഇതാണ്, വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പരിപ്പുവട.വളരെ ഹെൽത്തി ആയി ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുകൂടിയാണ് ഈ ഒരു റെസിപ്പി. എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും, കൂടാതെ തയ്യാറാക്കാനും എളുപ്പം ആണ് ഈ പരിപ്പുവട. എങ്ങനെ തയ്യാറാക്കാം, അറിയാം.
Learn How to make Parippu Vada Recipe
വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കടലപ്പരിപ്പ് വെള്ളത്തിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് കുതിർത്തതിനു ശേഷം പകുതി പരിപ്പ് നല്ലപോലെ ഒന്ന് അരച്ചെടുക്കുക ബാക്കി പകുതി മുഴുവനായിട്ട് തന്നെ ഇടുക അതിനുശേഷം ഇതിലേക്ക് മുളകുപൊടി പച്ചമുളക് ചെറുതായി അരിഞ്ഞത് കറിവേപ്പില ആവശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് ഇഞ്ചി ചേർത്ത് ചതച്ചത് കൂടി ചേർത്ത് കൊടുത്ത് കായപ്പൊടി ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുത്തിനുശേഷം മാവ് ചെറിയ ഉരുളകളാക്കി കയ്യിൽ വച്ച് ഒന്ന് പരത്തിയതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.
ഈ റസിപ്പി നിങ്ങൾക്കുണ്ടാക്കി എടുക്കാൻ വേണ്ടത് വെറും 10 മിനിറ്റ് മാത്രമാണ്.ആദ്യം നമുക്ക് ഈ കടലപ്പരിപ്പ് കുതിർന്നു കിട്ടുന്ന സമയം മാത്രമേ എടുക്കുന്നുള്ളൂ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും, ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഇതുപോലെ കണ്ടു നിങ്ങൾക്കുണ്ടാക്കി എടുക്കാവുന്നതാണ് ചായക്കടയിൽ ഇത്രയും സ്വാദ് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് ഇവിടെ കാണാവുന്നതാണ് എന്തൊക്കെ സീക്രട്ട് ചേരുവകളാണ് ചേർക്കുന്നത് നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്. വീഡിയോ മൊത്തം കാണുക.
Also Read :പുളി ഇഞ്ചി ഇങ്ങനെ തയ്യാറാക്കാം