Easy vegetable stew recipe | ആവശ്യ ചേരുവകൾ
- കാരറ്റ്-1
- ബീൻസ്-15
- ഉരുളക്കിഴങ്ങ്-2
- ഉള്ളി-1
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
- പച്ചമുളക്-3
- ഏലം-4
- കറുവാപ്പട്ട
- ഗ്രാമ്പൂ-3
- ഗരം മസാല പൊടി – 1/4 ടീസ്പൂൺ
- ഇടത്തരം കട്ടിയുള്ള തേങ്ങാപ്പാൽ – 2 കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ – 1/2 മുതൽ 3/4 കപ്പ് വരെ
- ഉപ്പ്
- എണ്ണ
- കറിവേപ്പില
Easy vegetable stew recipe | തയ്യാറാക്കുന്ന രീതി
തേങ്ങാപ്പാൽ ഒഴിച്ച് നല്ല രുചികരമായ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാം വെജിറ്റബിൾ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിനുശേഷം നമുക്ക് നല്ലപോലെ ഇതൊന്നു വേവിച്ചെടുക്കണം തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് വേവിച്ചെടുക്കുക അതിലേക്ക് ഇഞ്ചി ചതച്ചതും പച്ചമുളകും കയറിയതും കുറച്ച് കറിവേപ്പില നല്ലപോലെ വേവിച്ചെടുക്കണം
അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക അതിനുശേഷം ഗ്രീൻപീസ് നന്നായിട്ട് വേവിച്ച് അതുകൂടി ചേർത്തുകൊടുക്കാവുന്നതാണ് അതിനുശേഷം ഇത് വേകുന്നത് അനുസരിച്ച് കുറുകിയ തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാവുന്നതാണ് നന്നായിട്ട് കുറുകി വന്നുകഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി കൂടിയാണ് അപ്പത്തിന്റെ കൂടെ ഇടിയപ്പത്തിന്റെ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കാൻ ആകുന്ന വളരെ രുചികരമായ റെസിപ്പി ആണ്,കാണാം ഈ വീഡിയോ
Also Read :ഹൽവ ബേക്കറിയിലെ പോലെ തയ്യാറാക്കാം
രുചിയൂറും റെസിപ്പി ,ഇതുപോലെ മസാലയുണ്ടാക്കി ചാള വറുത്തു നോക്കൂ